തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസിൽ വൻ അഴിച്ചുപണി. 11 അഡിഷണൽ എസ്.പിമാരെയും 53 ഡിവൈ.എസ്.പിമാരെയുമാണ് സ്ഥലംമാറ്റിയത്. സ്വന്തം ജില്ലയിലുള്ളവരെയും കേസുകളിൽ പെട്ടവരെയും രണ്ടുവർഷമായി ഒരേ പദവിയിലുള്ളവരെയും ഉടനടി സ്ഥലംമാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. സി.ഐമാരെയും എസ്.ഐമാരെയും പിന്നാലെ മാറ്റും.
സ്ഥലംമാറ്റപ്പെട്ട അഡി.എസ്.പിമാരും നിയമനം ലഭിച്ച സ്ഥലവും: ശിവപ്രസാദ്- അഡ്‌മിനിസ്ട്രേഷൻ-പത്തനംതിട്ട, പി.വാഹിദ്- അഡ്‌മിനിസ്ട്രേഷൻ-പാലക്കാട്, കെ.സലിം-അഡ്‌മി.- കോഴിക്കോട് സിറ്റി, എം.സി.ദേവസ്യ- അഡ്‌മി.- തൃശൂർ, എം.സുബൈർ- അഡ്‌മി. -മലപ്പുറം, എസ്.ദേവമനോഹർ- അഡ്‌മി. - തൃശൂർ റൂറൽ, ഷാനവാസ്- അഡ്‌മി.- കൊല്ലം റൂറൽ, മുഹമ്മദ് ഷാഫി- അഡ്‌മി.-ഇടുക്കി, എം.ഇഖ്ബാൽ- അഡ്‌മി.-തിരുവനന്തപുരം റൂറൽ, എസ്.അനിൽകുമാർ- സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോ, എസ്.ആർ.ജ്യോതിഷ്- സ്റ്റാഫ് ഓഫീസർ ടു എ.ഡി.ജി.പി ക്രൈംബ്രാഞ്ച്, തിരുവനന്തപുരം.
ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റം
(പേര്, നിലവിലെ ചുമതല, പുതിയ പദവി എന്ന ക്രമത്തിൽ)
കെ.ഹരികൃഷ്‌ണൻ- ഡി.സി.ആർ.ബി, കൊല്ലം- ക്രൈംബ്രാഞ്ച് തിരുവനന്തപുരം. ബി.വിനോദ്- നാർകോട്ടിക് സെൽ കൊച്ചി- ഡി.സി.ആർ.ബി കൊല്ലം റൂറൽ. എ.പ്രദീപ് കുമാർ കൊല്ലം- ഫോർട്ട്, തിരുവനന്തപുരം. കെ.ജെ.ദിനിൽ- ഫോർട്ട്- ഡി.സി.ആർ.ബി കോഴിക്കോട് റൂറൽ. ടി.അനിൽകുമാർ- സ്പെഷ്യൽബ്രാഞ്ച് ആലപ്പുഴ- ആറ്റിങ്ങൽ. പി.അനിൽകുമാർ-ആറ്റിങ്ങൽ-സ്പെഷ്യൽ ബ്രാഞ്ച് ആലപ്പുഴ. കെ.ആർ. ശിവസുതൻ പിള്ള- ഡി.സി.ആർ.ബി കോഴിക്കോട് റൂറൽ-കൺട്രോൾ റൂം, തിരുവനന്തപുരം. എ.വി.പ്രദീപ്- എസ്.ബി.സി.ഐ.ഡി, കണ്ണൂർ- കോഴിക്കോട് നോർത്ത്. ഇ.പി.പൃഥിരാജ്- കോഴിക്കോട് നോർത്ത്- താമരശേരി. പി.ബിജുരാജ്- താമരശേരി- ഗുരുവായൂർ. എം.പി. മോഹനചന്ദ്രൻ നായർ- പെരിന്തൽമണ്ണ- ജില്ലാ സ്പെഷ്യൽബ്രാഞ്ച് മലപ്പുറം. എസ്.വിദ്യാധരൻ- കരുനാഗപ്പള്ളി- സൈബർ സിറ്റി കഴക്കൂട്ടം.
എസ്.സുരേഷ് കുമാർ (ജൂനിയർ)- നെയ്യാറ്റിൻകര- വിജിലൻസ് എസ്.ഐ.യു-1 തിരുവനന്തപുരം, എൻ.രാജൻ- വിജിലൻസ്, തിരുവനന്തപുരം- ചങ്ങനാശേരി. എസ്.സുരേഷ് കുമാർ (സീനിയർ)- ചങ്ങനാശേരി- നെയ്യാറ്റിൻകര. ആർ.അനിൽകുമാർ- കഴക്കൂട്ടം- കമ്മ്യൂണൽ സെൽ, എസ്.ബി.സി.ഐ.ഡി ആസ്ഥാനം, വി.സുരേഷ് കുമാർ- കൺട്രോൾ റൂം തിരുവനന്തപുരം- നാർകോട്ടിക് സെൽ, കൊച്ചി. എൻ.എ. ബൈജു- ക്രൈംബ്രാഞ്ച്, തിരുവനന്തപുരം- ഡി.സി.ആർ.ബി ആലപ്പുഴ. പി.പി.ഷംസ്- തൃക്കാക്കര- കട്ടപ്പന. എൻ.മുരളീധരൻ- ഷൊർണൂർ- കുന്ദംകുളം. ടി.എസ്.സിനോജ്- കുന്ദംകുളം- ഷൊർണൂർ. കെ.ലാൽജി- കൊച്ചി സിറ്റി- ചാലക്കുടി. സി.ആർ.സന്തോഷ്- ചാലക്കുടി- എസ്.ബി.സി.ഐ.ഡി, മലപ്പുറം. ടി.എൻ.സജീവ്- എസ്.ബി.സി.ഐ.ഡി, വയനാട്- കാഞ്ഞങ്ങാട്. പി.കെ.സുധാകരൻ- കാഞ്ഞങ്ങാട്- തളിപ്പറമ്പ്. കെ.വി.വേണുഗോപാലൻ- തളിപ്പറമ്പ്- കണ്ണൂർ. പി.പി.സദാനന്ദൻ- കണ്ണൂർ- വടകര. എ.പി.ചന്ദ്രൻ- വടകര- എസ്.ബി.സി.ഐ.ഡി, കോഴിക്കോട് റൂറൽ.
കെ.എസ്.ഷാജി- എസ്.ബി.സി.ഐ.ഡി, കോഴിക്കോട് റൂറൽ- നാർകോട്ടിക് സെൽ, കോഴിക്കോട് സിറ്റി. എ.ജെ.ബാബു- നാർകോട്ടിക് സെൽ കോഴിക്കോട്- കോഴിക്കോട് സൗത്ത്, കെ.പി.അബ്ദുൾ റസാഖ്- കോഴിക്കോട് സൗത്ത്- എസ്.ബി.സി.ഐ.ഡി കോഴിക്കോട്. എൻ.വി അബ്ദുൾ ഖാദർ- എസ്.ബി.സി.ഐ.ഡി കോഴിക്കോട് സിറ്റി- ക്രൈം ഡിറ്റാച്ച്മെന്റ് കണ്ണൂർ. സാജു കെ എബ്രഹാം- ക്രൈം ഡിറ്റാച്ച്മെന്റ് കണ്ണൂർ- ഇരിട്ടി. പ്രജീഷ് തോട്ടത്തിൽ- ഇരിട്ടി- കൽപ്പറ്റ. ആർ.ജോസ്- അടൂർ- ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, പത്തനംതിട്ട. ആർ.പ്രദീപ് കുമാർ, എസ്.ബി പത്തനംതിട്ട- നാർകോട്ടിക് സെൽ, പത്തനംതിട്ട. പ്രിൻസ് എബ്രഹാം- കൽപ്പറ്റ- നാദാപുരം. ജവഹർ ജനാർദ്ദ്- ചാത്തന്നൂർ- ക്രൈം ഡിറ്റാച്ച്മെന്റ് എറണാകുളം റൂറൽ. ഷാജിമോൻ ജോസഫ്- പാല- മൂവാറ്റുപുഴ. കെ.ബിജുമോൻ- മൂവാറ്റുപുഴ- പാല. എൽ.സുരേന്ദ്രൻ- വിജിലൻസ് കോഴിക്കോട്- കൺട്രോൾ റൂം കോഴിക്കോട്. ഷാജി വർഗീസ്- കോഴിക്കോട് കൺട്രോൾ റൂം- വിജിലൻസ് കോഴിക്കോട്. എൻ.സി രാജ്മോഹൻ- കട്ടപ്പന- വിജിലൻസ് സ്പെഷ്യൽ സെൽ, എറണാകുളം. ബാബു കെ തോമസ്- ക്രൈം ഡിറ്റാച്ച്മെന്റ് തൃശൂർ- ജില്ലാ സ്പെഷ്യൽബ്രാഞ്ച്. പ്രഭുല്ലചന്ദ്രൻ- ജില്ലാ എസ്.ബി തൃശൂർ സിറ്റി- തൃക്കാക്കര.
എം.ആർ.സതീഷ് കുമാർ- ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ, കൊല്ലം സിറ്റി- പുനലൂർ. എം.അനിൽകുമാർ- പുനലൂർ- ഡി.സി.ആർ.ബി കൊല്ലം. കെ.സുദർശൻ- വിജിലൻസ് നോർത്ത് റേഞ്ച്, കോഴിക്കോട്- സ്പെഷ്യൽബ്രാഞ്ച്, കോഴിക്കോട് സിറ്റി. പി.ടി.വാസുദേവൻ- എസ്.ബി കോഴിക്കോട് സിറ്റി- വിജിലൻസ് കോഴിക്കോട്. കെ.ഇസ്‌മായിൽ- ക്രൈം ഡിറ്റാച്ച്മെന്റ് കോഴിക്കോട്- സ്പെഷ്യൽബ്രാഞ്ച്, കോഴിക്കോട് റൂറൽ. ഡി.ശ്രീനിവാസൻ- ഗുരുവായൂർ- പെരിന്തൽമണ്ണ. എൻ.ജീജി- ക്രൈംബ്രാഞ്ച്-2, കൊല്ലം- സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം