pp
l

തിരുവനന്തപുരം: പൊലീസിലെ 26 മുതിർന്ന ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി. ഇവരെ ക്രമസമാധാന ചുമതലയിലടക്കം നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

സ്ഥാനക്കയറ്റം ലഭിച്ചവർ: (പേര്, നിയമനം ലഭിച്ച സ്ഥലം എന്ന ക്രമത്തിൽ) എം.ഐ.ഷാജി- സഹകരണ വിജിലൻസ്, തൃശൂർ, സി.ജി.സനിൽകുമാർ- ക്രൈംബ്രാഞ്ച്, കോട്ടയം, എസ്.എസ്.സുരേഷ് കുമാർ- ചാത്തന്നൂർ, കെ.എ.തോമസ്- അടൂർ, കെ.എ.മുഹമ്മദ് ഇസ്‌മായിൽ- ജില്ലാ സെപ്ഷ്യൽബ്രാഞ്ച്, കൊല്ലം റൂറൽ, എം.സന്തോഷ് കുമാർ- എസ്.ബി.സി.ഐ.ഡി, പാലക്കാട്, സതീഷ് കുമാർ അലക്കൽ- സഹകരണ വിജിലൻസ്, കണ്ണൂർ, വി.ബാലകൃഷ്‌ണൻ- ജൈവ വൈവിദ്ധ്യ ബോർഡ്, വി.റെജികുമാർ- ക്രൈംബ്രാഞ്ച്, കൊല്ലം.

പി.എസ്.സുരേഷ്- കൊച്ചി സിറ്റി, സി.ചന്ദ്രൻ- എസ്.ബി.സി.ഐ.ഡി ആസ്ഥാനം, ജി.ജോൺസൺ- വിജിലൻസ് സ്പെഷ്യൽ സെൽ, കോഴിക്കോട്, അഗസ്റ്രിൻ മാത്യു- ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച്, ആർ.ഹരിദാസൻ- ക്രൈം ഡിറ്റാച്ച്മെന്റ് കോഴിക്കോട് റൂറൽ, എൻ.വി.അരുൺരാജ്- കരുനാഗപ്പള്ളി, എൻ.വിജുകുമാർ- ക്രൈംബ്രാഞ്ച്, കോഴിക്കോട്, ജെ.കുര്യാക്കോസ്- സഹകരണവിജിലൻസ്, തിരുവനന്തപുരം, ആർ.റാഫി- ജില്ലാ സ്പെഷ്യൽബ്രാഞ്ച്, എറണാകുളം റൂറൽ, സ്റ്റുവർട്ട് കീലർ- കൊല്ലം, ടി.കെ.രത്നകുമാർ- എസ്.ബി.സി.ഐ.ഡി, കണ്ണൂർ, എം.വി.അനിൽകുമാർ- ക്രൈം ഡിറ്റാച്ച്മെന്റ്, കോഴിക്കോട് സിറ്റി, എം.വി.മണികണ്‌ഠൻ- എസ്.ബി.സി.ഐ.ഡി, തൃശൂർ- വി.ഹംസ- മട്ടാഞ്ചേരി, എം.കെ.ബിനുകുമാർ- ജില്ലാ സ്പെഷ്യൽബ്രാഞ്ച്, ആലപ്പുഴ, സി.എസ്.വിനോദ്- നാർകോട്ടിക്ക് സെൽ, വയനാട്.