ബാലരാമപുരം: നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷനിൽ സ്വയം തൊഴിൽ സംഭത്തിന്റെ ഭാഗമായി ഓട്ടോറിക്ഷ നൽകുന്നതിന്റെ ഉദ്ഘാടനം പൂങ്കോട് ഡിവിഷൻ മെമ്പർ എസ്.വീരേന്ദ്രകുമാർ നിർവഹിച്ചു.പൂങ്കോട് ഡിവിഷനിലെ ലംബോധരൻ, രതീഷ് എന്നിവർക്കാണ് സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ഓട്ടോ നൽകിയത്.നേമം ബ്ലോക്ക് ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റ് വഴി ഡിവിഷനിലെ മൂന്ന് ഗുണഭോക്താക്കൾക്കാണ് ഉപജീവനമാർഗമായി ഓട്ടോ സമ്മാനിച്ചത്.പൂങ്കോട് സുനിൽകുമാർ, വെടിവെച്ചാൻകോവിൽ സാബു തുടങ്ങിയവർ സംബന്ധിച്ചു.