yy

നെയ്യാറ്റിൻകര: മാരായമുട്ടം - അറക്കുന്ന് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡിലെ ടാറിളകിയിട്ട് വർഷങ്ങളായെങ്കിലും ഇതേവരെ റീടാർ ചെയ്തിട്ടില്ല. റോഡരുകിൽ മണ്ണുകൂനയും കൊണ്ടിട്ടതോടെ മണ്ണും പൊടിയും കാരണം കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകായാണ്. പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള റോഡ് പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പല തവണ നിവേദനം നൽകിയിട്ടും ഫലമില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ റോഡപകടങ്ങളും ഇവിടെ വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.