bjp

തിരുവനന്തപുരം: മാസപൂജയ്ക്കായി ശബരിമല നട തുറക്കുന്ന 13ന് ജില്ലാ കേന്ദ്രങ്ങളിൽ സത്യാഗ്രഹം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ശബരിമലയിൽ മരകവിളക്ക് തെളിക്കുന്നത് സംബന്ധിച്ച് മലയരയന്മാർക്കുള്ള അവകാശം തിരികെ നൽകണമെന്ന് ബി.ജെ.പി നേരത്തേ ആവശ്യപ്പെട്ടതാണ്. മലയരയന്മാരാണ് മകരവിളക്ക് തെളിക്കുന്നതെന്നും അവരുടെ അവകാശം ദേവസ്വംബോർഡ് പിടിച്ചെടുത്തതാണെന്നും എല്ലാവർക്കും അറിയാം. ശബരിമലയിലെ പൂജ സംബന്ധിച്ച കാര്യങ്ങളിൽ ചരിത്രം പരിശോധിച്ച് മലയരയന്മാർക്ക് അവകാശമുണ്ടെങ്കിൽ അത് തിരിച്ചുനൽകണം. അവരുടെ അവകാശം കവർന്നത് തന്ത്രിയോ പൂജാരിയോ അല്ല. ദേവസ്വംബോർഡാണ് അതിന്‌ ഉത്തരവാദിയെന്നും രമേശ് പറഞ്ഞു.

യോഗി ആദിത്യനാഥ് പത്തനംതിട്ടയിൽ

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസം 14ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ബൂത്തുതല പ്രവർത്തകരുമായി സംവദിക്കും. വോട്ടർപ്പട്ടികയിലെ ഓരോ പേജിലെയും പ്രമുഖരടക്കം 25000 പേർ പങ്കെടുക്കുന്ന യോഗത്തിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുക.