വർക്കല: സംസ്ഥാന ബഡ്‌ജറ്റിൽ വർക്കലയുടെ സമഗ്രവികസനത്തിനായി 76 കോടി രൂപയുടെ അനുമതി ലഭിച്ചതായും കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിനുവേണ്ടി രൂപീകരിച്ച ടൂറിസം റീജിയണിൽ വർക്കലയെ ഉൾപ്പെടുത്തിയതായും അഡ്വ. വി.ജോയി എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർക്കല ബൈപാസിന് 18 കോടിയുടെ ഭരണാനുമതിയും കാപ്പിൽ അണ്ടർപാസേജിന് 2 കോടിയുടെ ഭരണാനുമതിയും നിലനിറുത്തിയിട്ടുണ്ട്. വർക്കല കോടതി സമുച്ചയം - 3 കോടി, വർക്കല റവന്യു ടവർ - 4 കോടി, വർക്കല - കല്ലമ്പലം, വർക്കല - പാരിപ്പള്ളി മോഡൽ റോഡുകൾ 2 കോടി, വണ്ടിപ്പുര - കോവൂർ - പടിഞ്ഞാറ്റതിൽ - തോപ്പിൽ- പാളയംകുന്ന് റോഡ് - 5 കോടി, വർക്കല പ്രകൃതി ചികിത്സാകേന്ദ്രത്തിന് 100 കിടക്കകളുള്ള കെട്ടിടം- 7കോടി, വർക്കല ആയുർവേദാശുപത്രി കെട്ടിടം - 2 കോടി, വട്ടപ്ലാംമൂട് - തച്ചോട്- മുട്ടപ്പലം- നടയറ- തച്ചോട് - പനയറ പിഎച്ച് സി റോഡ് - 5 കോടി, അയിരൂർ കായൽപ്പുറം - ഹരിഹരപുരം റോഡ് - 1.5 കോടി, അയിരൂർ- ഹരിഹരപുരം റോഡ് - 2.5 കോടി, ഇടവ വെറ്റക്കട ഭാഗത്ത് 4 പുലിമുട്ടുകൾ - 4 കോടി, വെട്ടൂർ ഭാഗത്ത് 4 പുലിമുട്ടുകൾ - 5 കോടി, പാളയംകുന്ന് മുത്താന റോഡ് - 80 ലക്ഷം, കാട്ടുവിള- വെൺകുളം നിരാല റോഡ് - 1 കോടി, തട്ടുപാലം- പഞ്ചായത്ത് ഓഫീസ് - വൈരമല ഹംസമുക്ക് റോഡ് - 4 കോടി, പലവക്കോട് - പള്ളിയോട് റോഡ് - 90 ലക്ഷം, മുമ്മുലി പാലം റോഡ് - 75 ലക്ഷം, പള്ളിക്കൽ മേക്കുന്നം ഏല, പനയപ്പളളി, അറപ്പുര ഏലകളുടെ നവീകരണം - 55 ലക്ഷം, ചെമ്മരം- പനമ്പള്ളിപാലം അപ്രോച്ച് റോഡ് - 1 കോടി, സീമന്തപുരം ക്ഷേത്രം - പീലാങ്കികോണം- കൊച്ചാലുംമൂട് റോഡ് - 60 ലക്ഷം, കൈലാസംകുന്ന് - പലപ്പാംകുന്ന് റോഡ് - 50 ലക്ഷം, ചാലാംകോണം പി.എച്ച്.സിക്ക് പുതിയ കെട്ടിടം - 2 കോടി, ഇലകമൺ കരവാരം കണിയാൻകുന്ന് കലുങ്കും അപ്രോച്ച് റോഡും - 50 ലക്ഷം, പട്ടാളംമുക്ക് സബ്സ്റ്റേഷൻ- കെട്ടിടത്തുവാതുക്കൽ റോഡ് - 3 കോടി എന്നിങ്ങനെയാണ് തുക ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിനു പുറമേ സർക്കാരിന്റെ ആയിരം ദിന പരിപാടികളുടെ ഭാഗമായി പാപനാശം മുതൽ വെറ്റക്കട തീരം വരെ ബ്യൂട്ടിഫിക്കേഷൻ നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ടൂറിസം വകുപ്പിന്റെ 10 കോടി രൂപയുടെ ഫണ്ടുപയോഗിച്ചാണ് ബ്യൂട്ടിഫിക്കേഷൻ. വർക്കല അണ്ടർപാസേജ് മുതൽ പാരിപ്പള്ളി വരെയുളള റോഡിന്റെ പാർശ്വഭാഗങ്ങളിൽ ഫുട്പാത്തുകൾ നിർമ്മിച്ച് കളർ ഇന്റർലോക്കുകൾ സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. 16 കോടി രൂപയാണ് ഇതിനുവേണ്ട ചെലവ്. കിഫ്ബി ഫണ്ടുപയോഗിച്ചായിരിക്കും നിർമ്മാണം. മൈതാനം മുതൽ പാപനാശം വരെ നടപ്പാത നിർമ്മിച്ച് ഇന്റർലോക്കുകൾ സ്ഥാപിക്കും. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിന്റെ നാലുചുറ്റും പാറപാകി മനോഹരമാക്കുന്നതിനും നടപടികൾ തുടങ്ങിക്കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. ഇടവയിൽ സ്റ്റേഡിയം നിർമ്മാണത്തിനായി അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.