sahayam

വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറചിറ്റാറിൽ തേനീച്ചയുടെ ആക്രമണത്തിൽ മരണപ്പെട്ട ചിറ്റാർ സ്വദേശി ഹസൻ ഖനിയുടെ കുടുംബത്തിനും പരുക്കേറ്റ ആനപ്പാറ സ്വദേശി സലീമിന്റെ തുടർ ചികിത്സയ്ക്കുമുള്ള ധനസഹായം നൽകി. ഇരുവരുടെയും വീടുകളിൽ എത്തി കെ.എസ്. ശബരീനാഥൻ എം.എൽ.എ ധനസഹായത്തിന്റെ ചെക്ക് കൈമാറി. പതിനായിരം രൂപ വീതമാണ് നൽകിയത്. അധികം സഹായം നൽകണമെന്നാവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എം.എൽ.എയ്ക്കൊപ്പം ഡെപ്യൂട്ടി തഹസിൽദാർ അനിൽ ജോസ്, പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, പഞ്ചായത്ത് മെമ്പർമാരായ പ്രേം ഗോപകുമാർ, മാങ്കാല അനിൽ, മഞ്ജുഷ ആനന്ദ്, എം. ലാലി, സതീഷ് കുമാർ, കോൺഗ്രസ്സ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻ നായർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ സാനിദ്യത്തിൽ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് സഹായം അനുവദിക്കാൻ തീരുമാനമായത്. കൂടാതെ തേനീച്ചക്കൂടുകൾ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.