kk-shailaja

തിരുവനന്തപുരം: ദയാബായിയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ പീഡിയ ജനകീയമുന്നണി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ രോഗികളായ കുട്ടികളെ റോഡ് വക്കിൽ പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സമരക്കാരുടെ ലക്ഷ്യമെന്തെന്ന് അറിയില്ല.

സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ദുരന്തത്തിനിരയായ കുട്ടികളുമായി സങ്കടയാത്ര നടത്തുമെന്ന് സമരക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് മന്ത്രിയുടെ വിമർശനം. ശരിയായ ഉദ്ദേശ്യത്തോടെയാണ് സമരക്കാർ എത്തുന്നതെങ്കിൽ പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാണ്. സമരത്തിന്റെ ആദ്യദിവസം തന്നെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആവശ്യങ്ങൾ ഏതാണ്ട് എല്ലാം അംഗീകരിക്കുകയും ചെയ്‌തു. കൂടുതൽ ദുരന്തബാധിതരുണ്ടെങ്കിൽ പരിശോധിച്ച് ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തി സഹായം നൽകും. നേരത്തേ സമരത്തിന്റെ മുന്നിൽ പ്രമുഖരുണ്ടായിരുന്നു, ഇപ്പോൾ കാണാനില്ലെന്നും മന്ത്രി പറഞ്ഞു.