നെടുമ്പാശേരി: ദുബായിൽ നിന്ന് ജക്കാർത്തയിലേക്ക് പോയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരൻ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി കൊച്ചിയിലിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്തോനേഷ്യ സ്വദേശി വിഡോഡഡോ ഹെറിന്റോ സോപ്‌നോ (58)ആണ് മരിച്ചത്. ഇന്നലെ രാവിലെ 4.30ഓടെയാണ് സംഭവം. വിമാനം കൊച്ചിയിൽ ഇറക്കിയ ഉടൻ വിഡോഡോയെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. ബന്ധുക്കളുമായി സിയാൽ അധികൃതർ ബന്ധപ്പെടുന്നുണ്ട്. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.