ബാലരാമപുരം: വെള്ളായണി കായലിലെ കുളവാഴ ശല്യത്തിന് പരിഹാരം കാണാൻ കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ ശില്പശാല നടത്തി.സബ് കളക്ടർ ഇമ്പശേഖർ ഉദ്ഘാടനം നിർവഹിച്ചു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ എസ്.ഡി കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകൻ ഡോ.ജി.നാഗേന്ദു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എസ്.കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പദ്മകുമാർ, വാർഡ് അംഗങ്ങളായ ചന്ദുകൃഷ്ണ, സരിത, ജയൻ, സുജാത, രാജലക്ഷ്മി, കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതീശൻ, വിനുകുമാർ, കല്ലിയൂർ കൃഷി ഓഫീസർ നിഷാസോമൻ എന്നിവർ സംസാരിച്ചു.