മലയിൻകീഴ് : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ധനസഹായത്തോടെ ജില്ലാ ലൈബ്രറി കൗൺസിൽ പേയാട് വിദ്യാ പ്രബോധിനി ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് അനുവദിച്ച മോഡൽ വില്ലേജ് ലൈബ്രറിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.ഗ്രന്ഥശാലാ ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ജി സുധാകരൻനായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രാജ്മോഹൻ മോഡൽ വില്ലേജ് ലൈബ്രറി പ്രഖ്യാപനം നടത്തി .ജനപ്രതിനിധികളായ ടി.രമ ,ശാലിനി , കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വാസുദേവൻനായർ , എ.പി.സുനിൽകുമാർ , കെ.രാജൻ എന്നിവർ സംസാരിച്ചു . ഗ്രന്ഥശാല യുവതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടന്നു.