കിളിമാനൂർ: കെ.പി .എസ്. ടി .എ കിളിമാനൂർ ഉപജില്ലാ സമ്മേളനം കിളിമാനൂർ രാജാ രവി വർമ്മ ആർട്ട് ഗ്യാലറിയിൽ നടന്നു. ഉപജില്ല പ്രസിഡന്റ് ആർ.ബിജുവിന്റെ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് .പി.ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എം.സലാഹുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.പി.ഹരിഗോവിന്ദൻ മാഷിനെ ഉപജില്ല ആദരിച്ചു.ജ്യോതിർഗമയ വിദ്യാഭ്യാസ ജാഥയുടെ വൈസ് ക്യാപ്റ്റനായിരുന്ന എം സലാഹുദ്ദീൻ , എ.ഐ. എഫ്.റ്റി.ഒ ദേശീയ സെക്രട്ടറിയായി തെരെഞ്ഞെടുത്ത എസ് ശ്രീലത , പഴയകുന്നുമേൽ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗമായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട എ.ആർ ഷമീം എന്നിവരെ ആദരിച്ചു. തെങ്ങും കോട് സുരേഷ്, എസ്.ശ്രീലത, എ.ആർ ഷമീം, പ്രദീപ് നാരായൺ, സബീർ.എസ്, വിനോദ് , എ.ആർ നസീം, റ്റി.വി ജയശ്രീ, എം. ബിനുകുമാർ ,വൈ. സാംകുട്ടി, അലക്സാണ്ടർ ബേബി, മുഹമ്മദ് ഷിജു ഉപജില്ല ട്രഷറർ പി.എ സാജൻ എന്നിവർ പങ്കെടുത്തു. മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമാന്തര വിദ്യാഭ്യാസ പരിപാടികൾ നിയന്ത്രിക്കുക, അശാസ്ത്രീയമായ പാഠപുസ്തക പരിഷ്കരണ നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി അനൂപ്. എം.ജെ (സെക്രട്ടറി,എസ്.എൻ.വി.യു.പി.എസ് കാട്ടു പുതുശ്ശേരി) ആർ.ബിജു (പ്രസിഡന്റ്.ജി.എച്ച്.എസ്.എസ്.നാവായിക്കുളം) പി.എ സാജൻ (ട്രഷറർ, ബി.ആർ.സി കിളിമാനൂർ) എന്നിവരെ തിരഞ്ഞെടുത്തു.