വിഴിഞ്ഞം: ബൈക്കിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വിഴിഞ്ഞം പുളിങ്കുടി പൊറ്റവിള റോഡരികത്ത് വീട്ടിൽ പി.രാജുവിന്റെ ഭാര്യ ലീല (60)യാണ് മരിച്ചത്.കഴിഞ്ഞ 27 ന് വൈകിട്ട് മുക്കോല ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. ഇന്നലെ രാവിലെയോടെയാണ് മരണം . മക്കൾ: ഷീജ, ഷൈജു, അനിജ.