വെമ്പായം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.വിക്രമൻ നായരെയും നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കൊഞ്ചിറ റഷീദ് ഹാജിയെയും വെമ്പായം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കന്യാകുളങ്ങര കോൺഗ്രസ് ഹൗസിൽ നടന്ന ചടങ്ങിൽ പാലോട് രവി ഇരുവരെയും പൊന്നാടയണിയിച്ചു. വെമ്പായം മണ്ഡലം പ്രസിഡന്റ് ആർ.ശക്തിധരൻനായരുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം അനസുൽറഹുമാൻ, പറമ്പിപാലം നിസാർ, ആർ.രാജൻകുരുക്കൾ, വി.ബാലകൃഷ്ണൻ, തെങ്ങുംകോട് ശശി, കെ.മോഹനൻനായർ, കെ.കെ.ഷെരീഫ്, പള്ളിക്കൽ നസീർ, എ.കാസിം, എം. സെമദ്, മൊട്ടമൂട് പുഷ്പാംഗദൻ, ചീരാണിക്കര ബാബു, ബീനഅജിത്, സുമ, സുമൈറബീവി, തുടങ്ങിയവർ സംസാരിച്ചു. എം കാസിംകുഞ്ഞ് സ്വാഗതവും ഭുവനേന്ദ്രൻ നായർ കൃതഞ്ജതയും രേഖപ്പെടുത്തി.