പാറശാല: പ്രദേശത്തെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താനും വികസന ക്ഷേമ പ്രവർത്തങ്ങൾ ഊർജ്ജിതമാക്കാനും നെയ്യാറ്റിൻകര കാട്ടാക്കട താലൂക്കുകൾ ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര ജില്ല രൂപീകരണ സമിതി പാറശാല പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പാറശാലയിൽ സായാഹ്ന ധർണ നടത്തി. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന ധർണ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബാബുക്കുട്ടൻ നായർ ഉദ്‌ഘാടനം ചെയ്തു. പാറശാല പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ. ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രഭാകരൻ തമ്പി, ഡി.സി.സി.ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ്, പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എസ്.ടി. അപ്പുക്കുട്ടൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പാറശാല വിജയൻ, കുറുങ്കുട്ടി ഫ്രണ്ട്സ് ലൈബ്രറി സെക്രട്ടറി പുരുഷോത്തമൻ നായർ, സമിതി പാറശാല യൂണിറ്റ് സെക്രട്ടറി വി.പി. വിപിൻ എന്നിവർ സംസാരിച്ചു.