e

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ നേരിടാൻ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിന്താഗതികൾ മാറണമെന്ന് കേരളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ.വി.പി.മഹാദേവൻപിള്ള പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് മാനേജ്‌മെന്റിന്റെ (ഐ.എൽ.എം ) ആഭിമുഖ്യത്തിൽ സർക്കാർ വനിതാ കോളേജിൽ നടന്ന 'ഹയർ എഡ്യൂക്കേഷൻ ഇൻ കേരള :ചലഞ്ചസ് ആൻഡ് മാനേജ്‌മെന്റ് " -ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഹർത്താലുകളും പഠിപ്പുമുടക്കും കാരണം അദ്ധ്യയന ദിവസങ്ങൾ നഷ്ടമാകുന്നുണ്ട്. പരീക്ഷഫലങ്ങൾ വൈകുന്നതും മറ്റൊരുകാരണമാണ്. സർവകലാശാലകളിൽ ആവശ്യമുള്ള അദ്ധ്യാപകരുടെ എണ്ണം പകുതിയിലും കുറവാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ .ബി.ഐ ശാന്തി അദ്ധ്യക്ഷയായി . കേരളസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ .എ.വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ .ബി.അശോക്,​ കേരള യൂണിവേഴ്‌സിറ്റി അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ .എസ് .വി.സുധീർ, മഹാത്മാഗാന്ധി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ .എം.ആർ. സുദർശനകുമാർ, യൂണിവേഴ്‌സിറ്റി കോളേജ് കൊമേഴ്‌സ് പ്രൊഫസർ ഡോ .സൈമൺ തട്ടിൽ,മണിപ്പാൽ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് പ്രൊഫസർ ഡോ .കെ.രാജശേഖരൻ പിള്ള, ഇക്കണോമിക്സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി സി.ഒ. ക്രിസ് കാർമൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മസ്കറ്റ് മാസൂൺ കോളേജ് ബിസിനസ് ആൻഡ് ഇക്കണോമിക്സ് വകുപ്പ് മുൻ ഡയറക്ടർ ഡോ .എസ് .ഗീതാദേവി,കേരള യൂണിവേഴ്‌സിറ്റി ജിയോളജി വകുപ്പിലെ ഡോ .എസ് .എൻ.കുമാർ,എസ് .ബി.ടി മുൻ ഡയറക്ടർ യതീന്ദ്രമോഹൻ,എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.ഡോ .ബി.വിജയകുമാർ, ഡോ .എം.ശിവദാസ് , ഡോ .വി.ഉമാജ്യോതി ,എച്ച്. ഗാനശ്രീ എന്നിവർ പങ്കെടുത്തു.