shashitharoor

തിരുവനന്തപുരം: മകരജ്യോതിയുടെ ദൈവികമായ വിശുദ്ധി ഒ.രാജഗോപാൽനിയമസഭയിൽ ചോദ്യം ചെയ്തതിലൂടെ ബി.ജെ.പിയുടെ ശബരിമല വിഷയത്തിലെ കാപട്യം പുറത്തായതായി ശശി തരൂർ എം.പി വാർത്താകുറിപ്പിൽ പറഞ്ഞു. വിശ്വാസസംരക്ഷകരെന്ന ബി.ജെ.പിയുടെ കപടമുഖം രാഷ്ട്രീയ മുതലെടുപ്പിനുള്ള തന്ത്രം മാത്രമാണെ്.

അയ്യപ്പ ഭക്തർക്ക് പാവനമായ ഒരു വിശ്വാസമാണ് മകരജ്യോതി . ജ്യോതിയുടെ ഉറവിടത്തെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ടെങ്കിലും അയ്യപ്പ ഭക്തർ ഇതിന്റെ വിശുദ്ധിയിൽ വിശ്വസിക്കുന്നു.എല്ലാ വർഷവും ലക്ഷക്കണക്കിന് വിശ്വാസികൾ ഇതിന്റെ പുണ്യ ദർശനത്തിനായി ശബരിമലയിൽ എത്തുന്നു.

വിശ്വാസ സംബന്ധിയായ വിഷയം ഒരു രാഷ്ട്രീയ വിഷയമായി നിയമസഭയിൽ അവതരിപ്പിച്ചതിലൂടെ രാജഗോപാൽ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുകയാണ് ചെയ്തത്. ബി.ജെ.പിക്ക് യഥാർത്ഥത്തിൽ അയ്യപ്പഭക്തരുടെ വിശ്വാസത്തിലോ ശബരിമലയുടെ പവിത്രതയിലോ താൽപര്യമില്ല.

ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ച ബി.ജെ.പി എന്തു കൊണ്ട് സ്ത്രീപ്രവേശനവിഷയം അവർക്ക് ഭൂരി പക്ഷമുള്ള പാർലമെന്റിൽ അവതരിപ്പിച്ചു ആവശ്യമായ നിയമ നിർമാണം നടത്തുന്നില്ല എന്നും തരൂർ ചോദിച്ചു.