തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത മുൻ ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരെ പാർട്ടി ജില്ലാ നേതൃത്വം നിയമ നടപടിക്ക് മുതിരാനിടയില്ലെന്ന് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം ചർച്ചയാക്കി മാദ്ധ്യമങ്ങൾക്കും രാഷ്ട്രീയശത്രുക്കൾക്കും ആയുധമിട്ട് കൊടുക്കേണ്ടതില്ലെന്ന വിലയിരുത്തലാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനുള്ളത്. യു.ഡി.എഫിന് പ്രചരണവിഷയമാക്കി കൊടുക്കാതെ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു. ഇതേത്തുടർന്ന് ഇന്നലെ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്തില്ല.
സർക്കാർ ഇതിനകം എടുത്ത നടപടികളിൽ 'അച്ചടക്ക നടപടി' ഒതുങ്ങിയേക്കാനാണ് സാദ്ധ്യത.
എസ്.പിയുടെ പ്രവർത്തനം കരുതിക്കൂട്ടിയുള്ളതല്ലെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം. എന്നാൽ, വേണ്ടത്ര ആലോചനയും വിവേകവും ഇല്ലാതെയാണ് റെയ്ഡ് നടത്തിയത്.