വെഞ്ഞാറമൂട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. പിരപ്പൻകോട് അണ്ണൽ പണയിൽ വീട്ടിൽ പുഷ്പകുമാർ (47), വർക്കല, നടയറ സ്വദേശി ഹഫീഷ് (25) എന്നിവർക്കാണ് പരിക്കുപറ്റിയത്.ശനിയാഴ്‌ച രാത്രി 8ന് വെഞ്ഞാറമൂട് വയ്യേറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്തുവച്ചായിരുന്നു അപകടം വെഞ്ഞാറമൂട് ഭാഗത്തു നിന്നും പിരപ്പൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന പുഷ്പകുമാറിന്റെ ബൈക്കിൽ എതിരെ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് മേൽനടപടി സ്വീകരിച്ചു.