പൂവാർ: അരുമാനൂർ ശ്രീനയിനാർ ദേവക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയുടെയും പാറശാല സരസ്വതി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. അരുമാനൂർ ശാഖാ ഹാളിൽ നടന്ന ക്യാമ്പ് ശാഖാ പ്രസിഡന്റ് കൊടിയിൽ അശോകൻ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി ബ്യൂറോ ചീഫ് കെ. പ്രസന്നകുമാർ, ക്ഷേത്ര യോഗം സെക്രട്ടറി അരുമാനൂർ പീതാംബരൻ, ഡോ. അതുൽകൃഷ്ണ, വി. ഭുവനചന്ദ്രൻ, സുദേവൻ, എസ്. സന്തോഷ്, ഷാജു തുടങ്ങിയവർ പങ്കെടുത്തു.