സംവരണത്തെ എതിർക്കുന്ന മുന്നോക്ക ജാതിയിലെ ഉദ്യോഗസ്ഥരുടെ നടപടി പുറത്തുകൊണ്ടുവന്ന കേരളകൗമുദി പത്രം അഭിനന്ദനം അർഹിക്കുന്നു.എക്കാലവും പിന്നാക്കക്കാരുടെ പ്രശ്നങ്ങൾ പഠിച്ച് നടപടി സ്വീകരിക്കുന്നതിൽ പിന്നോക്കക്കാർക്കുവേണ്ടി തൂലിക പടവാളാക്കിയ പത്രാധിപർ കെ. സുകുമാരന്റെ അനന്തരാവകാശിയായ ചീഫ് എഡിറ്റർക്കുള്ള നന്ദി അറിയിക്കുന്നു.
കഴിഞ്ഞ ഡിസംബർ 29-ാം തീയതി കെ. പ്രസന്നകുമാർ തയ്യാറാക്കിയ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം തലക്കെട്ടായി 6-ാം പേജിൽ പ്രസിദ്ധീകരിച്ചതിന്റെ ഫലമായി കെ.എ.എസിലെ ഉയർന്ന പദവികളിൽ നിന്ന് പിന്നോക്കപട്ടിക വിഭാഗക്കാരെ അകറ്റി നിറുത്തുവാൻ ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളി പുറത്തുകൊണ്ടുവരാനായി.
കെ.എ.എസ്. മൂന്ന് തട്ടിലും സംവരണം സർവീസിലുള്ളവർക്കും സംവരണം സാമ്പത്തിക സംവരണവും നടപ്പാക്കുമെന്നുള്ള സർക്കാർ തീരുമാനത്തിന് പിന്നിലും പുതുതായി നടപ്പാക്കുന്ന സംസ്ഥാന ഭരണ സർവീസിലെ കെ.എ.എസ് എല്ലാ സ്ട്രീമുകളിലും പിന്നോക്ക പട്ടിക വിഭാഗങ്ങൾക്ക് സംവരണം ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. അതിന് കേരളകൗമുദിക്കും സർക്കാരിനും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ.
കെ.എസ്. ജ്യോതി,ചെയർമാൻ
വാവറ അമ്പലം സുരേന്ദ്രൻ
ജനറൽ സെക്രട്ടറി
ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം