parassala

പാറശാല: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാറശാല ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. ഉപജില്ലയിലെ എല്ലാ യൂണിറ്റുകളിലും സമ്മേളനത്തിന്റെ വിളംബരം അറിയിച്ച് പതാക ഉയർത്തി. പതാക ദിനാചരണത്തോടനുബന്ധിച്ച് പ്ലാമൂട്ടുക്കട ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി എം. ഷാജി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എ. ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.ടി. വിജയൻ, എം.വി. ശ്രീകല, എസ്. കൃഷ്ണകുമാർ, സബ് ജില്ലാ സെക്രട്ടറി ആർ.എസ്. രഞ്ചു, ആർ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. പാറശാല ബി.ആർ.സി യിൽ ആർ.എസ്. ബൈജുകുമാർ പതാക ഉയർത്തി.