padano

വിതുര: പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിദ്യാലയങ്ങളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടത്തുന്ന പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വിതുര ഗവ. യു.പി.എസിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. ബി. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, എം. ലാലി, പി. പ്രമോദ്, ഡോ. എം.പി. രാധാമണി, എസ്. ജവാദ്, സി.കെ. ജയ, കെ.എൽ. ബിച്ചു, കെ. വിനീഷ്കുമാർ, എം.എസ്. റഷീദ്, കെ. ഭുവനേന്ദ്രൻ, എ. സുരേന്ദ്രൻ, വിതുര യു.പി.എസ് ഹെഡ്മിസ്ട്രസ് ടി. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.