vld-3-

വെള്ളറട: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി നെയ്യാറ്റിൻകര - കാട്ടാക്കട താലൂക്കുകളെ ഉൾപ്പെടുത്തി നെയ്യാറ്റിൻകര ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി കുന്നത്തുകാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമാംമൂട്ടിൽ സംഘടിപ്പിച്ച ധർണ അഡ്വ. എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വണ്ടിത്തടം പത്രോസ് അദ്ധ്യക്ഷത വഹിച്ചു. ജി. ബാലകൃഷ്ണപിള്ള, വൈ. സത്യദാസ്, കെ.വി. ഇന്ദിരാഭായി , കാരക്കോണം ഗോപൻ, ജി. നിർമ്മല, എം.ടി. ത്രേസ്യ, ആർ. സുജീർ, ബീന, തത്തലം രാജു തുടങ്ങിയവർ സംസാരിച്ചു.