കൊച്ചി : പ്രോ വോളിബാളിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ കലിക്കറ്റ് ഹീറോസിന് മിന്നുന്ന വിജയം. ഒന്നിനെതിരെ നാല്സെറ്റുകൾക്ക് ചെന്നൈ സ്പാർട്ടൻ സിനെയാണ് കലിക്കറ്റ് ഹീറോസ് കീഴടക്കിയത്.
സ്കോർ :15-8, 15-8, 13-15, 15-11, 15-11.
തിരുവനന്തപുരത്തുകാരൻ അജിത് ലാൽ, ജെറൗം വിനീത് , നവീൻ കുമാർ, ലിബറോ രതീഷ് തുടങ്ങിയവർ അണിനിരന്ന കലിക്കറ്റ് ഹീറോസിന്റെ കൈക്കരുത്തിന് മുന്നിൽ ചെന്നൈ സ്പാർട്ടൻസിന് പൊരുതാൻ പോലും കഴിഞ്ഞിരുന്നില്ല. നവീൻ രാജ ജേക്കബ്, വിബിൻ എം. ജോർജ്, അലിൻ ജി.എൻ. എന്നിവരടങ്ങിയ സ്പാർട്ടൻസിന് മൂന്നാം സെറ്റിൽ മാത്രമാണ് മേൽക്കൈ നേടാനായത്.
ഹീറോസിന്റെഅജിത് ലാലാണ് കളിയിലെ മികച്ച താരം.