നോർത്ത് സൗണ്ട് : കരിബീയൻ പര്യടനത്തിനെത്തിയ ഇംഗ്ളണ്ടിന് വീണ്ടും കയ്പുനീർ രണ്ടാം ടെസ്റ്റിലും വമ്പൻ വിജയം നേടിയ വിൻഡീസ് മൂന്ന് മത്സര പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.
10 വിക്കറ്റിനാണ് വിൻഡീസ് രണ്ടാം ടെസ്റ്റിൽ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ടിനെ 187 റൺസിൽ ആൾ ഒൗട്ടാക്കിയ വിൻഡീസ് മറുപടിയായി 306 റൺസെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 132 റൺസിൽ പുറത്തായതോടെ 14 റൺസിന്റെ ലക്ഷ്യം വിൻഡീസ് വിക്കറ്റ് നഷ്ടം കൂടാതെ നേടുകയായിരുന്നു. ഇരു ഇന്നിംഗ്സുകളിലും നാല് വിക്കറ്റ് വീതം വീഴ്ത്തിയ വിൻഡീസ് പേസർ കെമർറോഷിന് മാൻ ഒഫ് ദ മാച്ച്.