md

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡിയായി എം.പി.ദിനേശിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഗതാഗത വകുപ്പ് നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. ഉത്തരവ് രാവിലെ പുറത്തിറങ്ങുകയും, അദ്ദേഹം എത്തുകയും ചെയ്താൽ ഇന്നു തന്നെ ചുമതലയേല്‌ക്കും.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്ന എം.പി.ദിനേശ് ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് യൂണിയനുകളുമായി സഹകരിച്ചുപോകുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ദിനേശിന്റെ നിയമനം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് എം.പി.ദിനേശിനെ സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചത്. നാലു വർഷമായി ആ പദവിയിൽ തുടരുന്ന ദിനേശിന് അടുത്ത മേയ് വരെ കാലാവധിയുണ്ട്.