വെമ്പായം: തേക്കട മൈലാടുംമുകളിൽ വീട് ഇടിഞ്ഞു വീണ് നാല് പേർക്ക് പരിക്കേറ്റു. മൈലാടുംമുകൾ വീട്ടിൽ രാജമ്മയുടെ വീടാണ് ഇടിഞ്ഞു വീണത്. രാജമ്മ(85), മക്കളായ അനി (37), കൊച്ചുമണി (35), ബന്ധു സോമൻ (55) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.മണ്ണ്‍ കൊണ്ട് നിർമ്മിച്ച വീടാണ് ഇത്. വീടിന്റെ കാലപ്പഴക്കമാണ് ഇടിഞ്ഞു വീഴാൻ കാരണം. വീടിനു മുന്നിൽ എല്ലാവരും ഇരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. ഇവരുടെ ദേഹത്തേക്ക് വീട് ഇടിഞ്ഞു വീഴുകയായിരുന്നു. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.