hh

നെയ്യാറ്റിൻകര: നെയ്യാ​റ്റിൻകര ജില്ലാ രൂപീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാരൂപീകരണ സമിതി 44 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സായാഹ്ന ധർണയുടെ ഔദ്യോഗിക ഉദ്ഘാടനം നെയ്യാ​റ്റിൻകര ബസ്​ സ്റ്റാൻഡ് ജംഗ്ഷനിൽ പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ നിർഹിച്ചു. സമിതി ചെയർമാൻ മുൻ എം.എൽ.എ എസ്.ആർ. തങ്കരാജ് മുഖ്യപ്രഭാഷണം നടത്തി. നെയ്യാ​റ്റിൻകര ജില്ലാ രൂപീകരണ സമിതി നെയ്യാ​റ്റിൻകര ടൗൺ മേഖലാ സമിതി ചെയർമാൻ നെയ്യാ​റ്റിൻകര രാജകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമിതി ജനറൽ കൺവീനർ അഡ്വ. ആർ.​ടി. പ്രദീപ്, ഗാന്ധിമിത്രം ചെയർമാൻ അഡ്വ. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഗോപിനാഥൻ, മഹിളാ വിഭാഗം ചെയർ പേഴ്‌സൺ അമരവിള സതികുമാരി, നദീതട സംരക്ഷണ സമിതി ജനറൽ സെക്രട്ടറി വെള്ളറട ശ്രീകുമാർ, കേന്ദ്ര സമിതി ട്രഷറർ ആർ.
ജയകുമാർ, മീഡിയാ സെക്രട്ടറി കൈരളി ജി. ശശിധരൻ, പാലക്കടവ് വേണു, നെയ്യാ​റ്റിൻകര ജയചന്ദ്രൻ, സപേശൻ ആറാലുംമൂട് എന്നിവർ സംസാരിച്ചു. സമിതി സംഘാടക സെക്രട്ടറി ഡോ. സി.വി. ജയകുമാർ സ്വാഗതവും നസീർ ആറാലുംമൂട് നന്ദിയും പറഞ്ഞു.