bharathapuzha

തിരുവനന്തപുരം:ഭാരതപ്പുഴയിൽ പ്രളയത്തിൽ തകർന്ന തടയണ പുനർനിർമ്മിക്കാനും സമീപത്തെ റെയിൽപാലം സംരക്ഷിക്കാനും നടപടിയെടുക്കുമെന്ന് മന്ത്രി കെ. കൃഷ്‌ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. തടയണ നിർമ്മാണത്തിന് 19.9ലക്ഷം, റെയിൽപാത സംരക്ഷണത്തിന് 7.06ലക്ഷം വീതമുള്ള പദ്ധതികൾ മാർച്ചിൽ പൂർത്തിയാവും. തടയണയിലെ ജലചോർച്ച തടയാതിരിക്കാനുള്ള 96ലക്ഷത്തിന്റെ പദ്ധതി മേയിൽ പൂർത്തിയാവുമെന്നും കെ.വി.വിജയദാസിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.

കാർഷിക സർവകലാശാലയിൽ ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപക, ഗവേഷക തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ എം.രാജഗോപാലിന് മറുപടി നൽകി.

കൊരട്ടിയിലെ ഗാന്ധിഗ്രാം ആശുപത്രിയിൽ ആലപ്പുഴ നൂറനാട് ആശുപത്രിയുടെ മാതൃകയിലുള്ള പുനരുദ്ധാരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ബി.ഡി.ദേവസിയെ അറിയിച്ചു.

കുറുപ്പന്തറ റെയിൽവേ മേൽപ്പാലത്തിന് ഭരണാനുമതി നൽകിയെന്നും സ്ഥലമെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ടെന്നും മോൻസ് ജോസഫിന്റെ സബ്‌മിഷന് മന്ത്രി ജി.സുധാകരൻ മറുപടി നൽകി.