v

കടയ്ക്കാവൂർ: അഞ്ചുവർഷം കൊണ്ട് പത്ത് കോടി യുവതീ-യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ മോദി സർക്കാർ നോട്ട് നിരോധനത്തിലൂടെ എഴുപത് ലക്ഷം പേരുടെ ഉളള തൊഴിലും കൂടി ഇല്ലാതാക്കിയെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ സി.പി.എം ലോക്കൽതല കുടുംബ സംഗമങ്ങളുടെ ഉദ്ഘാടനം അഞ്ചുതെങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി. പയസ് അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ആർ. സുഭാഷ്, അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റി സെക്രട്ടറി വി. ലൈജു, കെ. ബാബു, എസ്. പ്രവീൺ ചന്ദ്ര, ആർ. ജെറാൾഡ്, ലിജബോസ്, ജോസഫിൻ മാർട്ടിൻ, ആന്റോ ആന്റണി, കിരൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ബി.എൻ. സൈജുരാജ് നന്ദിയും പറഞ്ഞു.