താനെ: ശരീരവിൽപ്പനയ്ക്ക് വിസമ്മതിച്ച ഇരുപത്തിനാലുകാരിയുടെ ജനനേന്ദ്രിയം മുറിക്കുകയും ശരീരത്തിൽ പൊല്ലലേൽപ്പിക്കുകയും ചെയ്ത നാൽപ്പതുകാരിക്ക് പത്തുവർഷത്തെ തടവുശിക്ഷ. ബംഗ്ളാദേശുകാരി റൂബി മുൻഷിയെയാണ് താനെ കോടതി ശിക്ഷിച്ചത്. ബംഗ്ളാദേശിൽ നിന്ന് മികച്ച ജോലിനൽകാമെന്ന് പറഞ്ഞാണ് യുവതിയെ മുംബയിലെത്തിച്ചത്. തുടർന്ന് ശരീരവിൽപ്പനയ്ക്ക് നിർബന്ധിക്കുകയായിരുന്നു. എതിർത്തപ്പോഴായിരുന്ന കൊടുംക്രൂരത. ഭീകരമായി മർദ്ദിച്ചശേഷം കത്തികൊണ്ട് ജനനേന്ദ്രിയം മുറിച്ചു.തുടർന്ന് ശരീരമാസകലം സിഗരറ്റുപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഭീകരമർദ്ദനത്തിൽ യുവതിയുടെ പല്ലുകളും നഷ്ടമായി. ദീർഘനാൾ യുവതിക്ക് ആശുപത്രിയിൽ കഴിയേണ്ടിവന്നു. റൂബിയുടെ സഹായികളെ കുറ്റവിമുക്തരാക്കി.