crime

ഇറോഡ്:അമിതമായി മൊബൈൽഫോൺ ഉപയോഗിച്ചതിൽ കലിപൂണ്ട് യുവാവ് ഭാര്യയെവെട്ടിക്കൊന്നു. ഇൗറോഡിന് സമീപത്തായിരുന്നു സഭവം. കൊലയ്ക്കുശേഷം യുവാവ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിജയശാന്തി എന്ന ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. ധർമ്മനാണ് കീഴടങ്ങിയത്.

രണ്ടുവർഷംമുമ്പ് വിവാഹിതരായ ഇവർക്ക് ഒരുവയസുള്ള കുഞ്ഞുണ്ട്. കുഞ്ഞിന്റെ കാര്യംപോലും നോക്കാതെ വിജയശാന്തി എപ്പോഴും ഫോൺസംഭാക്ഷണത്തിലായിരുന്നു. ഭർത്താവും ബന്ധുക്കളും പലതവണ ഇത് വിലക്കിയെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞദിവസം രാത്രി മറ്റൊന്നും ശ്രദ്ധിക്കാതെ ഫോൺസംഭാക്ഷണത്തിൽ ഏർപ്പട്ടിരിക്കുന്ന വിജയശാന്തിയെ കണ്ട് കലികയറിയ ധർമ്മൻ വെട്ടിക്കൊല്ലുകയായിരുന്നു. നിളവിളികേട്ടെത്തിയ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.