2019ലെ കേരള മെഡിക്കൽ-എൻജിനിയറിംഗ്- ആർക്കിടെക്ചർ കോഴ്സുകളിലേക്ക് നാല് സ്ട്രീമിലായാണ് പ്രവേശനമെങ്കിലും . അപേക്ഷ ഒന്ന് മതിയാവും. എൻജിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ & അലൈഡ് എന്നീ നാല് സ്ട്രീമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അർഹതയ്ക്ക് വിധേയമായി ഇതിൽ എത്ര സ്ട്രീമിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ള സ്ട്രീമുകൾ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം.
അതേ സമയം,കേരള എൻട്രൻസ് കമ്മിഷണർ പരീക്ഷ നടത്തുന്നത് രണ്ട് സ്ട്രീമിലേക്കാണ്. എൻജിനീയറിംഗിനും ഫാർമസിക്കും. ഇതിൽ ഫാർമസി പ്രവേശനപരീക്ഷ രണ്ടുപേപ്പറുള്ള എൻജിനീയറിംഗ് പ്രവേശനപരീക്ഷയുടെ ആദ്യപേപ്പർ (ഫിസിക്സ് ആൻഡ് കെമിസ്ട്രി) ആണ്. ഫാർമസി സ്ട്രീം കൂടി തിരഞ്ഞെടുത്താൽമാത്രമേ ഫാർമസി കോഴ്സിലേക്ക് പരിഗണിക്കൂ.
അപേക്ഷ നൽകുന്നതിന് കേരള പ്രവേശനപരീക്ഷാ കമ്മിഷണർ www.cee.kerala.gov.in, www.cee-kerala.org, www.cee.kerala.gov.in, www.cee-kerala.orgഎന്നീ സൈറ്റുകൾ വഴി ആരംഭിച്ചു
ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28ന് വൈകീട്ട് അഞ്ചുമണിവരെ നൽകാം. നേറ്റിവിറ്റി, ജനനത്തീയതി എന്നീ രേഖകൾ 28നകവും. മറ്റുസർട്ടിഫിക്കറ്റുകൾ മാർച്ച് 31നകവും അപ്ലോഡ് ചെയ്യണം..
മെഡിക്കലിന് നീറ്റ്, ആർക്കിടെക്ചറിന് നാറ്റ
മെഡിക്കൽ, അനുബന്ധകോഴ്സിലെ പ്രവേശനം നാഷണൽ ടെസ്റ്റിങ് ഏജൻസിനടത്തുന്ന നീറ്റ് പരീക്ഷയുടെ സ്കോർ/റാങ്ക് പരിഗണിച്ചാണ്. ആർക്കിടെക്ചർ പ്രവേശനം, ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന നാറ്റയുടെ സ്കോർ പ്ലസ്ടു മാർക്ക് എന്നിവ പരിഗണിച്ചും. പക്ഷേ, ഈ രണ്ടു സ്ട്രീമിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ ഇപ്പോൾ വന്നിരിക്കുന്ന വിജ്ഞാപനപ്രകാരം അപേക്ഷ നൽകണം. എങ്കിൽ മാത്രമേ നീറ്റ്/നാറ്റ യോഗ്യത നേടിയാലും ഈ കോഴ്സുകൾക്കുള്ള കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കൂ..
ഫെസിലിറ്റേഷൻ സെന്ററുകൾ
അപേക്ഷ സമർപ്പണത്തിന് വിദ്യാർഥികളെ സഹായിക്കാൻ സംസ്ഥാനമൊട്ടാകെ ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കും. പട്ടിക വെബ്സൈറ്റിൽ. സർക്കാർ/എയ്ഡഡ് ഹയർ/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സൗകര്യമുണ്ടാകും.
ഹെൽപ്പ്ലൈൻ: 0471 2339101, 2339102, 2339103, 2339104, 233123 (ദിവസവും രാവിലെ എട്ടുമണിമുതൽ വൈകുന്നേരം എട്ടുമണി വരെ)
കോൾ സെന്റർ: ബി.എസ്.എൻ.എൽ. നെറ്റ്വർക്ക്: ലാൻഡ് ലൈനിൽനിന്ന് 155300, മൊബൈൽഫോണിൽനിന്ന് 0471 155300
മറ്റ് നെറ്റ്വർക്കുകളിൽനിന്ന്: 0471 2115054, 2115098, 2335523
അപേക്ഷ അഞ്ച് ഘട്ടമായി
അപേക്ഷ ഫെബ്രുവരി 28നകം ഓൺലൈനായി www.cee.kerala.gov.in വഴി നൽകാം.അപേക്ഷസമർപ്പണം പൂർത്തിയാക്കേണ്ടത് . അഞ്ചുഘട്ടമായാണ്. ഓരോ ഘട്ടത്തെയും സൂചിപ്പിക്കുന്ന ടാബുകൾ ഹോംപേജിൽ ( അപേക്ഷകന്റെ അപേക്ഷ സംബന്ധമായ കാര്യങ്ങൾ നിർവഹിക്കുന്ന പേജ്) കാണാൻ കഴിയും. ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കുമ്പോൾ ബന്ധപ്പെട്ട ടാബിന്റെ നിറം പച്ചയാകും. അപേക്ഷകൻ പാസ്പോർട്ട് സൈസിലുള്ള ഫോട്ടോ, ഒപ്പ്, . സാധുവായ ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ കരുതണം.
ഒന്നാംഘട്ടം: രജിസ്ട്രേഷൻ. പേര്, ജനനത്തീയതി, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ് വേർഡ്, കാപ്ച കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. അപ്പോൾ ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ കുറിച്ചുവെക്കുക.
രണ്ടാംഘട്ടം: അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം. ഈ ഘട്ടത്തിലാണ് താത്പര്യമുള്ള സ്ട്രീമുകൾ (എൻജിനീയറിംഗ് /ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ & അനുബന്ധ കോഴ്സുകൾ) തിരഞ്ഞെടുക്കേണ്ടത്. സംവരണ ആനുകൂല്യങ്ങൾക്ക് അവകാശവാദം ഈ ഘട്ടത്തിൽ ഉന്നയിക്കണം.
മൂന്നാംഘട്ടം ഫീസടയ്ക്കൽ: കേരളത്തിൽ പ്രവേശനപരീക്ഷയുള്ള (എ വിഭാഗം) എൻജിനീയറിംഗ് , ഫാർമസി എന്നിവയിലൊന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ ജനറൽ വിഭാഗക്കാർക്കുള്ള ഫീസ് 700 രൂപ, പട്ടികജാതിക്കാർക്ക് 300 രൂപ.
കേരളത്തിൽ പ്രവേശനപരീക്ഷകളില്ലാത്ത (ബി വിഭാഗം) ആർക്കിടെക്ചർ, മെഡിക്കൽ & അനുബന്ധ കോഴ്സിൽ ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ ഫീസ് 500 രൂപയും (ജനറൽ) 200 രൂപയുമാണ് (പട്ടികജാതി വിഭാഗം). രണ്ടുഭാഗത്തും (എ ഭാഗത്തും ബി ഭാഗത്തും) ഒരു കോഴ്സിനെങ്കിലും വീതം അപേക്ഷിക്കാൻ ഫീസ് ജനറൽ വിഭാഗക്കാർക്ക് 900 രൂപയും പട്ടികജാതിക്കാർക്ക് 400 രൂപയുമായിരിക്കും.
പട്ടികവർഗക്കാർക്ക് അപേക്ഷാഫീസില്ല
ദുബായ് പരീക്ഷാകേന്ദ്രമായി സ്വീകരിക്കുന്നവർ, സെന്റർ ഫീസായി 12,000 രൂപകൂടി അടയ്ക്കണം. ഫീസ് ഓൺലൈനായി െക്രഡിറ്റ്/െഡബിറ്റ് കാർഡു വഴിയോ നെറ്റ് ബാങ്കിങ് വഴിയോ അടയ്ക്കാം. വെബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ഇെചലാൻ ഉപയോഗിച്ച് കേരളത്തിലെ നിശ്ചിത പോസ്റ്റോഫീസുകളിൽ പണമായും ഫീസടയ്ക്കാം. ഫീസടച്ചത് സ്വീകരിക്കപ്പെടുമ്പോൾ അപേക്ഷാർഥിയുടെ ഹോംപേജിലെ ബന്ധപ്പെട്ട 'പേ ആപ്ലിക്കേഷൻ ഫീ' എന്ന ലിങ്ക് പച്ച നിറമാകും.
നാലാംഘട്ടം: ഇമേജ് (പാസ്പോർട്ട്സൈസ് ഫോട്ടോ, ഒപ്പ്), അനുബന്ധരേഖകൾ എന്നിവ അപ്ലോഡ് ചെയ്യണം.
അഞ്ചാംഘട്ടം: കൺഫർമേഷൻ പേജിന്റെ പ്രിന്റ്ഔട്ട് എടുക്കണം. അപേക്ഷാ പ്രിന്റ്ഔട്ട് എവിടേക്കും അയക്കേണ്ടതില്ല. ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കാം.
കോഴ്സുകൾ
എൻജിനീയറിംഗ് : ബി.ടെക്. (കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനീയറിങ്, ഫുഡ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി കോഴ്സുകളും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ ബി.ടെക്. ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി കോഴ്സുകളും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനുകീഴിലെ ബി.ടെക്. ഫുഡ് ടെക്നോളജിയും ഉൾപ്പെടെ)
ഫാർമസി: ബി.ഫാം.
ആർക്കിടെക്ചർ: ബി.ആർക്ക്
മെഡിക്കൽ: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്. (ഹോമിയോ), ബി.എ.എം.എസ്. (ആയുർവേദ), ബി.എസ്.എം.എസ്. (സിദ്ധ), ബി.യു.എം.എസ്. (യുനാനി).
അനുബന്ധകോഴ്സുകൾ: ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി, ബി.വി.എസ്.സി. ആൻഡ് എ.എച്ച്., ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്
യോഗ്യതകൾ
എൻജിനീയറിംഗ്: മാത്സിന് 50 ശതമാനം മാർക്ക്. മാത്സ്, ഫിസിക്സ് എന്നിവയ്ക്കു പുറമേ കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ബയോടെക് / ബയോളജി ഇവയിലൊന്നും ചേർത്ത് 50 ശതമാനം മാർക്കും വേണം. കെമിസ്ട്രി ഒഴികെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനു മുൻഗണനാക്രമമുണ്ട്. സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ് ക്വോട്ട പ്രവേശനത്തിന് മേൽസൂചിപ്പിച്ച മൂന്ന് ഐച്ഛികവിഷയങ്ങൾക്ക് മൊത്തം 45ശതമാനം മാർക്ക് മതി.
മെഡിക്കൽ: എംബിബിഎസ്, ബിഡിഎസ്, സിദ്ധ ശാഖകളിലേക്കു പരിഗണിക്കാൻ 12ൽ ബയോളജിക്ക് 50 ശതമാനം, ബയോളജി / കെമിസ്ട്രി / ഫിസിക്സ് എന്നിവയ്ക്കു മൊത്തം 50 ശതമാനം ക്രമത്തിലെങ്കിലും മാർക്ക് വേണം. ബയോളജിയില്ലെങ്കിൽ ബയോടെക്നോളജിയായാലും മതി. 2019ലെ നീറ്റ് യുജിയിൽ യോഗ്യത നേടണം. സ്വദേശം സംബന്ധിച്ച വ്യവസ്ഥകളും പാലിക്കണം.
ആയുർവേദ, ഹോമിയോ, യൂനാനി, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകൾക്ക് മെഡിക്കലിലെ പൊതുയോഗ്യത തന്നെയെങ്കിലും ബയോടെക്നോളജി പരിഗണിക്കില്ല.
വെറ്ററിനറിക്ക് ഇംഗ്ലിഷ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിവയ്ക്കു മൊത്തം 50ശതമാനം എന്ന അധിക നിബന്ധനയുണ്ട്. യൂനാനിക്ക് പത്താം ക്ലാസിൽ ഉറുദു / അറബിക് / പേർഷ്യൻ അഥവാ ഒരു വർഷത്തെ ബി–ടിബ് അഥവാ നിർദിഷ്ട ഉറുദു എൻട്രൻസ് യോഗ്യത കൂടുതലായി വേണം. 3. ബിഫാം: 12ൽ മാത്സ് അഥവാ ബയോളജിക്ക് 50ശതമാനം മാർക്കും ഫിസിക്സ് കെമിസ്ട്രി എന്നിവയ്ക്കു പുറമേ മാത്സ് / ബയോളജി ഇവയൊന്നും ചേർത്ത് 50 ശതമാനം മാർക്കും വേണം., എൻജിനീയറിംഗിലെ മാത്സിന് പകരം ബയോളജിയായാലും മതി.
ആകെ 6 റാങ്ക് ലിസ്റ്റ്
. എൻജിനീയറിംഗ്
ആർക്കിടെക്ചർ എംബിബിഎസ്, ബിഡിഎസ്, ഹോമിയോ, സിദ്ധ, യൂനാനി
അഗ്രി, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി
ആയുർവേദം 6. ബിഫാം
എൻജിനീയറിംഗ് പ്രവേശനത്തിന് മൂന്ന് ഐച്ഛികവിഷയങ്ങളിലെ മൊത്തം മാർക്കും, എൻട്രൻസ് രണ്ടു പേപ്പറുകളിലെ മൊത്തം മാർക്കും തുല്യ വെയിറ്റ് നൽകി കൂട്ടിച്ചേർക്കും.