ആറ്റിങ്ങൽ: പൂവമ്പാറ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് ആലംകോട്ടേക്ക് പോകുകയായിരുന്ന ദേവൂട്ടി ബസും അതേ ദിശയിൽ വന്ന സൂര്യ ബസുമാണ് കൂട്ടിയിടിച്ചത്. കവലയൂർ സ്വദേശികളായ നന്ദന (15), അനുശ്രീ.എ.എൻ (15), പുതിയതട സ്വദേശി അഭിശ്രീ.എ.എൻ ( 15), ചാന്തമ്പറ സ്വദേശികളായ ഫാത്തിമ എൻ.എസ് (15),​ അൽഅമീൻ (18), കൊച്ചുവിള സ്വദേശി ​റബീന (39,​) കണിയാപുരം സ്വദേശി നിഷാന (20), കല്ലുംമൂട് സ്വദേശി കനകം (61),​ ചെമ്പൂര് സ്വദേശി സരസൻ (40),​ ദേവൂട്ടി ബസിലെ കണ്ടക്ടർ ദിലീപ്കുമാർ (59) എന്നിവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.