lions-club

മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിലെ 25 സ്ത്രീ തൊഴിലാളികൾക്ക് സൗജന്യ സ്ത്രീസുരക്ഷാ പോളിസി വിതരണം ചെയ്തു. ഈ പദ്ധതി പ്രകാരം തൊഴിലാളികൾക്ക് അപകടം സംഭവിച്ചാൽ ചികിത്സാ സഹായം ഉൾപ്പെടെ എല്ലാ സഹായങ്ങളും ലഭ്യമാകും. പോളിസിയുടെ വിതരണോദ്ഘാടനം മുരുക്കുംപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് എ.കെ. ഷാനവാസ് നിർവഹിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ അജിത് പട്ടാഴി മുഖ്യപ്രഭാഷണം നടത്തി. എസ്. ജാദു, പത്മകുമാർ, രാജേഷ്, കൃത്തിദാസ്, ശശീന്ദ്രൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു.