കാട്ടാക്കട:രാഹുൽ ഗാന്ധി താഴെ തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകരുമായി നേരിട്ട് സംവദിക്കാൻ ആരംഭിച്ച ശക്തി പ്രോജക്ടിന്റെ പൂവച്ചൽ മണ്ഡലം തല ഉദ്ഘാടനം കെ.എസ് ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി അദ്ധ്യക്ഷത വഹിച്ചു.മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി മുഖ്യ പ്രഭാക്ഷണം നടത്തി.ആർ.കെ അൻസജിത റസൽ,എസ്.ജലീൽ മുഹമ്മദ്,വി.ആർ പ്രതാപൻ,എം.ആർ.ബൈജു,സി.ആർ ഉദയകുമാർ,എ.എസ്.ഇർഷാദ്,ആർ.എസ്.സജീവ്,കട്ടക്കോട് തങ്കച്ചൻ,ശക്തി പ്രോജക്ട് കൺവീനർമാരായ യു.ബി അജിലാഷ്,ജസ്റ്റിൻ പൊന്നെടുത്ത കുഴി,ജെ.ഷാഫി,രാഘവ ലാൽ,ലിജു സാമുവൽ,റിജു വർഗീസ്, എം.അൻസർ എന്നിവർ സംസാരിച്ചു.