vm-sudheeran

തിരുവനന്തപുരം: ഹാരിസൺ കൈയേറിയതും, മറിച്ചു വിറ്റതുമായ സർക്കാർ ഭൂമിക്ക് ഉപാധികളോടെ കരം സ്വീകരിക്കാനുള്ള സർക്കാർ നീക്കം സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ കുറ്റപ്പെടുത്തി. നടപടി ഹാരിസണെയും കൂട്ടരെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന താത്പര്യം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്കും റവന്യൂ,​ നിയമ മന്ത്രിമാർക്കും കത്തയച്ചു.
വൻകിടക്കാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ വെള്ളപൂശാൻ വ്യഗ്രത കാണിക്കുന്ന നിയമസെക്രട്ടറിയുടെ കള്ളക്കളി ചോദ്യം ചെയ്യപ്പെട്ടതോടെയാണ് പുതിയ തന്ത്രങ്ങൾ മെനയുന്നത്. മനഃപൂർവം കേസ് തോറ്റു കൊടുക്കുക വഴി സർക്കാരിനെതിരായ വിധി ഹൈക്കോടതിയിൽ നിന്ന് ചോദിച്ചു വാങ്ങിയതാണ്. ഭൂമി കൈയേറ്റത്തിനെതിരെ നിയമനിർമ്മാണമുൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടു നീങ്ങാൻ സർക്കാർ തയ്യാറാകണമെന്നും സുധീരൻ കത്തിൽ പറഞ്ഞു.