വെള്ളറട: കുരിശുമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള ബൈബിൾ കൺവെൻഷൻ 6ന് തുടങ്ങി 30ന് സമാപിക്കും. കുരിശുമല ബസ് ഗ്രൗണ്ടിൽ നടക്കുന്ന കൺവെൻഷനിൽ പുളിങ്കുടി ബെത് സെയ്ദ ധ്യാനകേന്ദ്രത്തിലെ വൈദികർ പങ്കെടുക്കും. നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ: വിൽസന്റ് സാമുവേൽ ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും 5. 30ന് പ്രാരംഭ സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി. ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ കുരിശുമല ഡയറക്ടർ ഡോ: വിൻസന്റ് കെ. പീറ്റർ സന്ദേശം നൽകും. കൺവെൻഷൻ ദിവസങ്ങളിൽ ലത്തീൻ ,സീറോ, മലബാർ ക്രമങ്ങളിൽ നടക്കുന്ന ദിവ്യബലിക്ക് റൂഫസ് പയസ് ലിൻ , ഫാ: ഡേവിഡ് കരുകപള്ളി, സി. എം. ഐ , ഫാ: ലിജോ കുഴിപ്പള്ളിൽ തുടങ്ങിയവർ കാർമ്മികത്വം വഹിക്കും. കുരിശുമല ഇടവക വികാരി ഫാ: രതീഷ് മാർക്കോസിന്റെ നേതൃത്വത്തിൽ കുരിശുമല കൊല്ലകോണം , കൂട്ടപ്പൂ ഇടവകളുടെ നേതൃത്വത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ പ്രമാണിച്ച് എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഏർപ്പെടുത്തിയിറ്റുണ്ട്.