tax
TAX

എല്ലാ ആനുകൂല്യങ്ങളും കുറച്ചതിനുശേഷം ഒരു വ്യക്തിയുടെ വരുമാനം അഞ്ചുലക്ഷം രൂപ വരെയാണെങ്കിൽ ആ വ്യക്തി 2019-20 സാമ്പത്തിക വർഷം ആദായനികുതി കൊടുക്കേണ്ടിവരില്ല. ഇടക്കാല ബഡ്ജറ്റിൽ കൊണ്ടുവന്ന ഒരു നിദ്ദേശം ഇതാണ്. പലരും ഈ നിർദ്ദേശത്തെ വാനോളം പുകഴ്ത്തി. പക്ഷേ വരുമാനം അഞ്ചുലക്ഷം രൂപയിൽ നിന്നും ഒരേയൊരു രൂപ കൂടിയാൽ ആ ശമ്പള വരുമാനക്കാരൻ പതിമൂവായിരം രൂപ ആദായനികുതി കൊടുക്കേണ്ടിവരും! ഈ യാഥാർത്ഥ്യം പലരും കാണാതെപോയി. ഇത് തികച്ചും നിർഭാഗ്യകരമാണ്; തിരുത്തപ്പെടേണ്ടതാണ്. ആദായനികുതി പരിധി രണ്ടരലക്ഷത്തിൽനിന്നും അഞ്ചുലക്ഷമായി ഉയർത്തുക മാത്രമാണ് ഒരേയൊരുമാർഗം. അധികാരി വർഗ്ഗത്തിന്റെ സത്വരശ്രദ്ധ ഇക്കാര്യത്തിൽ പതിയുമെന്ന് പ്രതീക്ഷിക്കാമോ?


ആർ.ഭാസി , ആവണീശ്വരം
ഫോൺ : 9947274304