saleena

കല്ലറ: ബന്ധുവിന്റെ വിവാഹ ചടങ്ങിനുപോയ കല്ലമ്പലം പന്തുവിള സംസം വില്ലയിൽ സലീനയ്ക്ക് (40) ദാരുണാന്ത്യം. ഇന്നലെ രാവിലെ 11 മണിക്ക് കല്ലറ മരുതുംമൂട്ടിൽ വച്ചാണ് സംഭവം. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന പാകിസ്ഥാൻമുക്ക് സ്വദേശികളായ നിസാർ (51), ഹസീന (30),ആഫീയ (14) എന്നിവരെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ മുതുവിളയിലെ ആഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകവെ വീട്ടമ്മ പാകിസ്ഥാൻ മുക്കിൽ ബന്ധുവീട്ടിൽ ഇറങ്ങിയിരുന്നു. അവർക്കൊപ്പം വിവാഹസ്ഥലത്തേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം.ഇവർ സഞ്ചരിച്ചിരുന്ന ആട്ടോ റിക്ഷ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ആട്ടോയിൽ നിന്ന് തെറിച്ച് വീണ സലീനയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു . മകൾ സിജിന.