bah

കൊല്ലം: ബൈപാസിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് കാൽനടക്കാരൻ മരിച്ചു. അയത്തിൽ കാക്കിടിവിള വീട്ടിൽ കെ. ഭാർഗ്ഗവൻ (88) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.30 ഓടെ അയത്തിൽ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. പ്രഭാത സവാരിക്കിറങ്ങിയ ഭാർഗ്ഗവൻ റോഡ് മുറിച്ചുകടക്കവെ മേവറം ഭാഗത്ത് നിന്ന് അമിത വേഗതയിൽ വന്ന പിക്കപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഭാര്യ: എസ്. വിലാസിനി, മക്കൾ: ലതികകുമാരി, അശോകൻ, ജലജകുമാരി, അജിതകുമാരി, അനിൽകുമാർ . മരുമക്കൾ: ശശിധരൻ, സുലേഖ, വിജയൻ, ദിലീപ്കുമാർ, വിനിത.