kerala-kaumudi-team

തിരുവനന്തപുരം: പ്രസ് ക്ളബും ന്യൂരാജസ്ഥാൻ മാർബിൾസും ചേർന്ന് സംഘടിപ്പിച്ച പ്രസ് ക്ലബ് സോക്കർ ലീഗ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിച്ചു. ജേതാക്കളായ മലയാള മനോരമ ടീമിനും റണ്ണർഅപ്പായ കേരളകൗമുദി ടീമിനുമുള്ള ട്രോഫികൾ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി ടി.പി.രാമകൃഷ്ണൻ വിതരണം ചെയ്തു. മാദ്ധ്യമ സ്ഥാപനങ്ങളിലെ പത്ത് ടീമകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. കേരളകൗമുദിക്കുള്ള ട്രോഫി ക്യാപ്‌ടൻ കോവളം സതീഷ്‌കുമാറും ടീം അംഗങ്ങളും സ്വീകരിച്ചു. ഏറ്റവും മികച്ച ഗോളിക്കുള്ള അവാർഡ് കേരളകൗമുദിയുടെ സാംപ്രസാദ് ഡേവിഡ‌ിനു ലഭിച്ചു. മലയാള മനോരമയുടെ എൽദോയാണ് മികച്ച താരം. സി. പി. ദീപു ടോപ് സ്കോററായി. ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ഉബൈദ്, പ്രസ് ക്ളബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, പ്രസിഡന്റ് ജി.പ്രമോദ് ടൂർണമെന്റ് കമ്മിറ്റി കൺവീനർ അരവിന്ദ് ശശി തുടങ്ങിയവരും സംബന്ധിച്ചു.