girijakumari

പാറശാല: സ്കൂട്ടറിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. മര്യാപുരം കൊച്ചോട്ടുകോണം മുക്കം പാലവിള എം.ജെ ഭവനിൽ എസ്.ഗിരിജകുമാരി (53) ആണ് മരിച്ചത്. ഇന്നലെ നാലര മണിക്ക് ഉദിയൻകുളങ്ങര പൊഴിയൂർ റോഡിൽ കൊച്ചോട്ടുകോണം ആർ.സി.എൽ.പി.എസ് സ്കൂളിന് മുന്നിൽ വച്ചാണ് അപകടം. നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിലെ ആർ.ഡി.കളക്ഷൻ ഏജന്റായ ഗിരിജകുമാരി ഉദിയൻകുളങ്ങര എസ്.ബി.ഐ.യിൽ പണമടച്ച ശേഷം വീട്ടിലേക്ക് മടങ്ങവെ ഉദിയൻകുളങ്ങരയിലേക്ക് വരുകയായിരുന്ന ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഗിരിജകുമാരിയെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ്:പരേതനായ മനോഹരൻ. മക്കൾ: ആതിര, അശ്വതി, ആദർശ്.

ഫോട്ടോ: ഗിരിജകുമാരി