ചിറയിൻകീഴ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ ജാഥയ്ക്ക് എൽ.ഡി എഫ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് വൈകിട്ട് മൂന്നിന് ശാർക്കര മൈതാനിയിൽ സ്വീകരണം നൽകും. ജാഥയ്ക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സ്വാഗത സംഘം രൂപീകരണയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി. ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ബി. ഇടമന, സി.പി.എം മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി, ജനതാദൾ ജില്ലാ പ്രസിഡന്റ് ഫിറോസ് ലാൽ, ബിജു, ബഷറുള്ള, കുന്നിൽ സുൽഫി, ഷാജി, സുസുരാജ് തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. ലെനിൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി (ചെയർമാൻ) ആർ. സുഭാഷ് (സെക്രട്ടറി) എന്നിവരടങ്ങുന്ന 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.