ചിറയിൻകീഴ്: ചിറയിൻകീഴ് വിശ്വശ്രീ ധന്വന്തരി കൃഷ്‌ണമൂർത്തി ചാരിറ്റബിൽ ട്രസ്റ്റിന്റെ വിശ്വശ്രീ പുരസ്‌കാരം വിതരണം ചെയ്‌തു. വിശ്വശ്രീ ഡി.കെയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന മകര മഹോത്സവത്തോടനുബന്ധിച്ചാണ് പുരസ്‌കാരം വിതരണം ചെയ്‌തത്. മകര മഹോത്സവത്തിന്റെ ഭാഗമായ ദശസഹസ്രദീപം പ്രശസ്ത സീരിയൽ താരം സാജൻ സൂര്യ ഉദ്ഘാടനം ചെയ്തു. യുവരത്‌ന പുരസ്‌കാരം വർക്കല എം.എൽ.എ അഡ്വ. വി. ജോയിക്ക് ട്രസ്റ്റ് ചെയർമാൻ മിഥുൻ എം.എസ്. കുറുപ്പ് സമ്മാനിച്ചു. തുടർന്ന് ചിറയിൻകീഴ് രത്‌ന പുരസ്‌കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ആരോഗ്യരത്‌ന പുരസ്‌കാരം ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൾഫി, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സംസ്ഥാനത്തെ ആദ്യ കൃഷി വകുപ്പ് ഡയറക്ടർ ആർ. ഹേലി, സംരംഭകത്വ പുരസ്‌കാരം മിൽക്കോ ഡെയറി, കാർഷിക രത്‌ന പുരസ്‌കാരം കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് അൻസാർ, നടന രത്‌ന പുരസ്‌കാരം പ്രശസ്‌ത സിനിമ ചലച്ചിത്ര താരം അനീഷ് രവി, നാട്യ രത്‌ന പുരസ്‌കാരം സ്‌കൂൾ കലോത്സവ വിജയി ഗംഗ എൽ.ആർ, സാമൂഹ്യ രത്‌ന പുരസ്‌കാരം ആശ്വതി ജ്വാല എന്നിവർക്ക് വി. ജോയി എം.എൽ.എ സമ്മാനിച്ചു.