പരവൂർ: പതിനാല് വീലുള്ള ലോറിക്കും ടിപ്പറിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പരവൂർ കൂനയിൽ താമസിക്കുന്ന ചിറക്കര ബിസ്‌മില്ലയിൽ അബ്ദുൾ മജീദ് (51) ആണ് മരിച്ചത്. മിനിയാന്ന് വൈകിട്ട് 6 മണിയോടെ ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപം മഞ്ചാടിമൂട്ടിലായിരുന്നു അപകടം. പൂതക്കുളത്തുനിന്ന് പരവൂരിലേക്ക് വരികയായിരുന്ന ആന്ധ്രാപ്രദേശ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ, അബ്ദുൽമജീദിന്റെ സ്കൂട്ടർ എതിരെവന്ന ടിപ്പറിൽ ഇടിച്ചശേഷം രണ്ട് വാഹനങ്ങളുടെയും ഇടയിൽപ്പെടുകയായിരുന്നു. അബ്ദുൾ മജീദ് തൽക്ഷണം മരിച്ചു . ഭാര്യ: റസീന. മക്കൾ: മുഹമ്മദ്ഷാ, സജിനി.