തിരുവനന്തപുരം : ശ്രീകാര്യം ഞാണ്ടൂർക്കോണം സൗഹൃദ വെൽഫെയർ അസോസിയേഷന്റെ വാർഷികാഘോഷവും ഡാൻസ് ഫെസ്റ്റും അമ്പാടി ടവറിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് കെ.കെ.സി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സീരിയൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ദേവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഞാണ്ടൂർക്കോണം സുരേഷ്‌കുമാർ, രക്ഷാധികാരി അജി അമ്പാടി, ബി. ഉണ്ണിക്കൃഷ്ണൻനായർ, പത്മജാ ഗ്ളാഡിസ്, ഫ്രാറ്റ് ശ്രീകാര്യം പ്രസിഡന്റ് കരിയം വിജയകുമാർ, ഫ്രാപ് പ്രസിഡന്റ് സജിത്‌കുമാർ എന്നിവർ സംസാരിച്ചു.

സൗജന്യ പെൻഷൻ രേഖകളുടെ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും, മുതിർന്ന കർഷകർ, വിശിഷ്ട വ്യക്തികളെ ആദരിക്കലും മജീഷ്യൻ മനു പൂജപ്പുര നിർവഹിച്ചു. പൗഡിക്കോണം വാർഡ് കൗൺസിലർ നാരായണമംഗലം രാജേന്ദ്രൻ സൗജന്യ ഗൃഹോപകരണങ്ങളുടെ വിതരണവും ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ വിവിധ കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

ആഘോഷങ്ങൾക്ക് ഭരണസമിതി അംഗങ്ങളായ വിക്രമൻനായർ, രവീന്ദ്രൻനായർ, സുന്ദരേശൻനായർ, അനിൽകുമാർ, സുരേഷ്, രവീന്ദ്രൻ, ഗിരിജ, സുചിത്ര, കുഞ്ഞുമോൾ, ജോളി, ഇന്ദിര, ബൽസമ്മ ഗോമസ്, ദീപ, ഗീത, സതി എന്നിവർ നേതൃത്വം നൽകി.