വെഞ്ഞാറമൂട് :ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ശാഖയുടെ നേത്യത്തിൽ ലോക അർബുദ ദിനമായ ഫെബ്രുവരി നാലിന് പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിൽ അർബുദ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി .തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലെ ഡേ:കലാവതി ക്ലാസ് നയിച്ചു.ഫാ: ജോൺ കിഴക്കേടത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശാഖ പ്രസിഡന്റ് ഡോ.മോഹൻ റോയ് അദ്ധ്യക്ഷത വഹിച്ചു. ഡോ: ജോൺ വർഗീസ് സ്വാഗതം പറഞ്ഞു.