ഉള്ളൂർ: കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി. ഉള്ളൂർ ഇളങ്കാവ് ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ 9.45നായിരുന്നു സംഭവം. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്നാണ് ഇവർ ചാടിയത്. ശബ്ദംകേൾക്കുമ്പോഴാണ് പരിസരത്തുണ്ടായിരുന്നവർ സംഭവം അറിഞ്ഞത്. ഓടിക്കൂടിയവർ ഉടൻ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിയെ ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു മരുന്ന് വാങ്ങാൻ ഫാർമസിയിലേക്ക് പോയ സമയത്താണ് ഇവരെ കാണാതായത്. ഇവരാണോ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ ബന്ധുക്കൾ എത്തിയശേഷമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ.